കൊടകര: തെങ്ങ് മുറിക്കാന്‍ മുകളില്‍ കയറിയ ആള് വീണ് മരിച്ചു. മൂന്നുമുറി ഒമ്പതുങ്ങല്‍ കലങ്ങോല വീട്ടില്‍ ജോസാണ് (ഫ്രാന്‍സിസ് -62) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഒമ്പതുങ്ങലിലെ സ്വകാര്യ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ആനി. മക്കള്‍: ആന്റോ, ജിന്‍സി. മരുമക്കള്‍: ജോസ്ന, ആന്റോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മൂന്നുമുറി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.