ചേലേമ്പ്ര: ദേശീയപാത കാക്കഞ്ചേരിയില്‍ വയനാട് സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരൻ ലോറിക്കടിയിൽപെട്ട് മരിച്ചു. വയനാട് പുല്പള്ളിയിലെ കെ.കെ. സുരേഷ് (61) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.15ഓടെയാണ് അപകടം. താഴ്ചയുള്ള റോഡ് വക്കിൽ ടയര്‍ കുരുങ്ങി നിയന്ത്രണംവിട്ട സ്കൂട്ടര്‍ ചരക്കുലോറിയിൽ തട്ടി മറിയുകയായിരുന്നു. സ്കൂട്ടര്‍ റോഡരികിലേക്കും സുരേഷ് ലോറിക്കടിയിലേക്കുമാണ് വീണത്. സംഭവസമയം അതുവഴി വന്ന ആംബുലന്‍സില്‍ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് വയനാട്ടില്‍നിന്ന് കുടുംബത്തോടൊപ്പം എറണാകുളത്തേക്കു പോവുകയായിരുന്നു. സുരേഷ് സ്കൂട്ടറിലും ഭാര്യയും കുട്ടികളും മറ്റൊരു വാഹനത്തിലുമായാണ് വയനാട്ടില്‍നിന്ന് യാത്ര തിരിച്ചത്. ഇയാൾ അപകടത്തില്പെട്ടതറിയാതെ യാത്ര തുടര്‍ന്ന കുടുംബം പൊലീസ് വിവരമറിയിക്കുമ്പോള്‍ തിരൂര്‍ ചമ്രവട്ടത്ത് എത്തിയിരുന്നു.