ന്യൂമാഹി: ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം കുനുമ്മൽ ഹൗസിൽ കുനുമ്മൽ ഗംഗാധരൻ (76) നിര്യാതനായി. കുറെക്കാലം കിടാരൻകുന്ന്-റെയിൽ റോഡിൽ ഏടന്നൂരിലായിരുന്നു താമസിച്ചിരുന്നത്. 1968 മുതൽ സി.പി.എം അംഗവും 1973 മുതൽ സി.പി.എം ഏടന്നൂർ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ദീർഘകാലം ബീഡി തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറിയും തലശ്ശേരി ഏറിയ വർക്കിങ് കമ്മിറ്റി മെംബറുമായിരുന്നു. 1970ൽ ഏടന്നൂരിൽ തുടങ്ങിയ കുഞ്ഞാലി സ്മാരക ക്ലബിന്റെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ രേവതി. മക്കൾ: ഷീബ, ഷിനീഷ് (ദുബായ്). മരുമക്കൾ: സുരേഷ് (പള്ളിപ്രം), ലിബിന (ചിറ്റാരിപറമ്പ്). സഹോദരങ്ങൾ: കുന്നുമ്മൽ ചന്ദ്രൻ, കുനുമ്മൽ വിജയൻ, ചന്ദ്രി, വനജ, വിമല, പരേതരായ ദാമു, ബാലൻ, രാജൻ.