നാദാപുരം: ടൈപ് വൺ പ്രമേഹബാധിതയായ പെൺകുട്ടി മരിച്ചു. ചിയ്യൂർ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ഏരത്ത് മുഹമ്മദലിയുടെ മകൾ ഹിബ സുൽത്താന (17)യാണ് മരിച്ചത്.
വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു.
മാതാവ്: റംല കുമ്മങ്കോട്. സഹോദരങ്ങൾ: ഫാത്തിമ മുഹ്സിന, ആയിഷ അംന, ആഷിദ, സഫ്വ.