കൊയിലാണ്ടി: പൊയിൽക്കാവിലെ കോരാരി ശ്രീമതി ടീച്ചർ (93-റിട്ട. പ്രധാനാധ്യാപിക, തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ബേബി സുന്ദർരാജ് (സി.പി.എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, കേരള എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.ജി.ഒ.എ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: ഷീല (റിട്ട. അധ്യാപിക കോരപ്പുഴ ഫിഷറീസ് സ്കൂൾ), കെ.പി. ശിവാനന്ദൻ (റിട്ട. ഡെപ്യൂട്ടി കമീഷണർ കമേഴ്സ്യൽ ടാക്സ്), ബേബി സിന്ധു (അധ്യാപിക, സെന്റ് ഫ്രാൻസിസ് സ്കൂൾ ബാംഗ്ലൂർ). സഹോദരങ്ങൾ: പെരൂളി മേടയിൽ ബാബു സത്യനാഥ്, ചന്ദ്രമതി (റിട്ട. അധ്യാപിക), പെരൂളി മേടയിൽ പത്മനാഭൻ, സുശീല തട്ടുംപുറത്ത്, ബാലാമണി കോരാരി.