പഴയങ്ങാടി: ഏഴോം വെടിയപ്പൻ ചാലിലെ തല്ലേരിയൻ കണ്ണൻ (75) നിര്യാതനായി. സി.പി.എം വെടിയപ്പൻ ചാൽ ബ്രാഞ്ച് അംഗമാണ്. കർഷക തൊഴിലാളി ഏഴോം വെസ്റ്റ് വില്ലേജ് കമ്മറ്റി അംഗമായിരുന്നു. ഭാര്യ: കൗസല്യ. മക്കൾ: അമ്പിളി, സ്മിത, അഭിലാഷ്. മരുമക്കൾ: സുമേഷ് (മൂലക്കീൽ), ദാമോദരൻ (ചീമേനി).