കണ്ണപുരം: നിർത്തിയിട്ട ബസിന് പിറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കണ്ണപുരം ചുണ്ടയിലെ ടി.വി. മണി (48) ആണ് മരിച്ചത്. കണ്ണപുരത്ത് വൈകീട്ട് ആറോടെയായിരുന്നു അപകടം.
നിർത്തിയിട്ട ബസിന് പിറകിൽ ഇടിച്ച ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ മണിയുടെ ദേഹത്ത് പിറകിൽനിന്ന് വരുകയായിരുന്ന കാർ കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ബീന. മക്കൾ: മിഥുന, ആദിത്.