കൂത്തുപറമ്പ്: നീർവേലിയിൽ വാഹനാപകടത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ചു. തൊക്കിലങ്ങാടി കെ.വി. സുധീഷ് റോഡിലെ മുനുഗർ വീട്ടിൽ പറക്കോടൻ റഷീദ് (58)ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് അപകടം.
മൈസൂരുവിൽ നിന്നും ചരക്കുമായി കൂത്തുപറമ്പിലേക്ക് മടങ്ങുന്ന വഴിയിൽ നീർവേലിയിൽ ഗുഡ്സ് ഓട്ടോ കലുങ്കിൽ ഇടിച്ചാണ് അപകടം. ഭാര്യ: ജംസീറ. മക്കൾ: ഫാത്തിമത്തുൽ മാരിയ(ഗൾഫ്), മുനവ്വർ (ഡിഗ്രി വിദ്യാർഥി), സുരിയ (പ്ലസ് ടു വിദ്യാർഥിനി). മരുമകൻ: തൽഹത്ത്. സഹോദരങ്ങൾ: സാജിത, ഷംസീന.