എളയാവൂർ: പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു.
വാണിവിലാസം സ്കൂൾ റോഡിൽ കുറിപ്പിൻ കുന്നിൻപുറം വീട്ടിൽ കെ. പുഷ്പ (79) യാണ് വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30 മണിയോടെ വീട്ടുമുറ്റത്ത് വീണുകിടന്ന മരക്കൊമ്പ് നോക്കാനായി പോയപ്പോഴാണ് നിലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ വീണുകിടക്കുന്നത് കണ്ട് എഴുന്നേൽപ്പിക്കാൻ ശ്രമിച്ച മകൻ സുജിത്തിനും വൈദ്യുതാഘാതമേറ്റു. ആഘാതമേറ്റ് തെറിച്ചുവീണ സുജിത്തിന്റെ തലക്ക് പരിക്കുണ്ട്. കെ.എസ്.ഇ.ബി അധികൃതരും പൊലീസും സ്ഥലത്തെത്തി. ഭർത്താവ്: പരേതനായ ചേനോളി മുകുന്ദൻ. മറ്റു മക്കൾ: ജമുന, പരേതരായ സുരേശൻ, സജ്ന. മരുമക്കൾ: നാഗരാജൻ, ദീപ, ഷീബ. സഹോദരങ്ങൾ: പ്രേമ (കടലുണ്ടി), പരേതരായ രാജു (ഡ്രൈവർ), ബേബി, വസുമതി (തങ്ക), സുശീല.