കാസർകോട്: മഹിളാമോർച്ച ദേശീയ നിർവാഹക സമിതിയംഗവും എൻ.ഡി.എ കാസർകോട് ലോക്സഭ മണ്ഡലം സ്ഥാനാർഥിയുമായ എം.എൽ. അശ്വിനിയുടെ പിതാവ് ലക്ഷ്മൺ കെ. കുംദാർ (73) നിര്യാതനായി. അസുഖബാധിതനായി ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാസ്ട്രോ എൻട്രോളജി സയൻസസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഭാര്യ: രേവതി എൽ. കുംദാർ. മറ്റുമക്കൾ: എം.എൽ. അർച്ചന, എം.എൽ. അനന്യ.