എകരൂൽ: റിട്ട. പൊലീസ് അസി. കമീഷണർ എസ്റ്റേറ്റ് മുക്ക് മാണിക്യനിലയം കണിച്ചാട്ടിൽ കെ. ഭരതൻ (79) നിര്യാതനായി. ഭാര്യ: ശോഭന മലകുളങ്ങര (എമ്മം പറമ്പ്). മക്കൾ: ഷോളിൻ, ഷഹിൻ, ഷമ്മിൻ. മരുമക്കൾ: മീനു (അധ്യാപിക, കൂടത്തായി ആസാദ് മെമ്മോറിയൽ എ.എൽ.പി സ്കൂൾ), ശ്രീഷ്മ (പാറോപ്പടി), അനശ്വര (കാരന്തൂർ). സഹോദരങ്ങൾ: ശാരദ, ദേവി, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ, ഭാസ്കരൻ. സഞ്ചയനം ശനിയാഴ്ച.