നാദാപുരം: അരൂരിലെ പരേതനായ കുറ്റിയിൽ സൂപ്പി മുസ് ലിയാരുടെ മകൻ സുബൈർ (45) നിര്യാതനായി. നാദാപുരം പുളിക്കൂൽ തൻവീറുൽ ഈമാൻ മദ്റസയിലെ അധ്യാപകനും നഴ്സിങ് ഹോം പള്ളിയിലെ ഇമാമുമായിരുന്നു. മാതാവ്: നഫീസ. ജാതിയേരിയിലെ പ്രമുഖ പണ്ഡിതനായിരുന്ന പരേതനായ മൗലാനാ കാടങ്കൂൽ അബ്ദുല്ല മുസ് ലിയാരുടെ മകൾ സുആദയാണ് ഭാര്യ. മക്കൾ: മുഹമ്മദ് (ജാമിഅ: ഫലാഹിയ്യ: വിദ്യാർഥി), സുമയ്യ, മുഹമ്മദ്, സഹൽ, ആയിഷ, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ്, റഊഫ്, ജാഫർ, മറിയം, മൈമൂനത്ത്.