കോഴിക്കോട്: വെസ്റ്റ്ഹിൽ പീപ്ൾസ് റോഡിൽ കഴിഞ്ഞ പത്തിന് പുലർച്ച ബൈക്കപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. വെസ്റ്റ്ഹിൽ എൻജിനീയറിങ് കോളജ് വിദ്യാർഥി തലയോലപ്പറമ്പ് തലപ്പാറ മനയത്ത് ഇജാസ് ഇഖ്ബാലാണ് (22) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ച മൂന്നിനു ശേഷം ഇവർ സഞ്ചരിച്ച ബൈക്ക് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ നിന്ന് നാട്ടിൽ പോവാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകവേയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന എറണാകുളം ചെല്ലാനം മാവുങ്കൽ പറമ്പിൽ എം.എസ്. അനുരൂപ് (22) അപകട ദിവസം തന്നെ മരിച്ചിരുന്നു.