കാസർകോട്: പനിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസി മരണപ്പെട്ടു. നാലാംമൈൽ സ്വദേശിയും പച്ചക്കാട്ട് താമസക്കാരനുമായ കെ. മുഹമ്മദ് ഷരീഫ് (57) ആണ് നിര്യാതനായത്. നാലാം മൈലിലെ പരേതനായ മൊയ്തീൻ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ദീർഘ കാലമായി ദുബൈയിലായിരുന്നു. ഭാര്യ: സൈറ പച്ചക്കാട്. മക്കൾ: ഷഹീൻ ഷയാഫ് (ഖത്തർ), സനാ ഫാത്തിമ. മരുമകൻ: ഫയാസ് ബാങ്കോട് (ഷാർജ). സഹോദരങ്ങൾ: സഫിയ യഹ്യൽ ബുഖാരി തങ്ങൾ മടവൂർ കോട്ട, ലത്തീഫ്, അബ്ദുൽ ഖാദർ (ഖത്തർ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഹാരിസ്.