കൂത്തുപറമ്പ്: തൃക്കണ്ണാപുരം എൽ.പി സ്കൂൾ മുൻ അധ്യാപകനും കെ.എസ്.എഫ്.ഇ കലക്ഷൻ ഏജന്റുമായ കൊട്ടയോടി പേൾ നിവാസിൽ കെ.വി. രമേശ് ചന്ദ്രൻ (67) നിര്യാതനായി. ടൗണിലെ രമേഷ് ചന്ദ്രസോമിൽ ഉടമയാണ്.പരേതരായ കുട്ടാമ്പള്ളി കൃഷ്ണൻ മാസ്റ്ററുടെയും കെ.വി കൗസല്യയുടെയും മകനാണ്. ഭാര്യ: സുനീത (റിട്ട. അധ്യാപിക, നീർവേലി യു.പി സ്കൂൾ).
മക്കൾ: റോഷിൻ രമേഷ്, റോഷ്നി രമേഷ്. മരുമക്കൾ അഥീന (പൊന്ന്യം), വിജേഷ് (മുക്കാളി).സഹോദരങ്ങൾ: വിജയലക്ഷ്മി, അനിതകുമാരി, വിനോദ് കുമാർ, ദീപിക, മജിഷ, ഷീജ, സീമ, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വള്ള്യായി വാതക ശ്മശാനത്തിൽ.