ബേപ്പൂർ: കല്ലിങ്ങൽ പള്ളിയറക്കൽ അമ്പലത്തിന് പടിഞ്ഞാറ് കാളമ്പലത്ത് മുഹമ്മദ് കോയ (കോയമോൻ-65) നിര്യാതനായി. ദീർഘകാലമായി കോഴിക്കോട് വലിയങ്ങാടിയിൽ നിന്നും പലചരക്ക് സാധനങ്ങൾ ബേപ്പൂരിലേക്ക് എത്തിക്കുന്ന ജോലിയായിരുന്നു. പിതാവ്: പരേതനായ കാളമ്പലത്ത് സെയ്താലി. മാതാവ്: പരേതയായ പുത്തൻവീട്ടിൽ ബിച്ചുമേര്യ (കുഞ്ഞുമോൾ). മക്കൾ: റംലത്ത്, അനസ്, ഹസ്ന, ഫസ്ന, ഷഹന. മരുമക്കൾ: ഫദലു(ചാലിയം), ഷാന(പെരിങ്ങാവ്), മുഹമ്മദ് അഷറഫ്(വാഴയൂർ), ഹാരിസ്( നല്ലളം), റഷീദ്(കൊണ്ടോട്ടി). സഹോദരങ്ങൾ: ലത്തീഫ്, സഫിയ, നബീസ, പരേതരായ ഫാത്തിമ, മജീദ്. സഹോദരി: പരേതയായ ഫാത്തിമ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് ബേപ്പൂർ ജുമാ മസ്ജിദിൽ.