അത്തോളി: ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ അത്തോളി സ്വദേശിയായ സൈനികൻ മുങ്ങി മരിച്ചു. കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരണപ്പെട്ടത്. മേഘാലയയിലെ ചിറാപുഞ്ചി ലിംഗ്സിയാർ വെള്ളച്ചാട്ടത്തിലാണ് വിനോദയാത്രക്കിടെ ലിനീഷ് അപകടത്തിൽപെട്ടത്. ആർമിയിൽ ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മേയ് 12ന് ആയിരുന്നു കുടുംബ സമേതം തിരിച്ചുപോയത്. മാതാവ്: യശോദ. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു. സഹോദരങ്ങൾ: റഷി, മിനി. ഞായറാഴ്ചയായിരുന്നു അപകടം. ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം അത്തോളിയിലെ വീട്ടിലെത്തും.