ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് അംഗം മങ്ങാട് കളത്തിങ്ങൽ തൊടി പങ്കജവല്ലി (58) നിര്യാതയായി. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാർഡിൽ നിന്ന് സി.പി.എം പ്രതിനിധിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭർത്താവ്: രാമൻകുട്ടി. മകൾ: മേഘ.