ആയഞ്ചേരി: ആയഞ്ചേരി എൽ.പി സ്കൂൾ റിട്ട. അധ്യാപിക കുന്നുമ്മൽ വി.എം. ദേവി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എം. കുഞ്ഞിരാമൻ ഗുരുക്കൾ (റിട്ട. അധ്യാപകൻ ആയഞ്ചേരി എൽ.പി സ്കൂൾ).
മക്കൾ: സുപ്രസാദൻ (സെക്ര. ഇന്ത്യൻ നാഷനൽ കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക്), പരേതരായ മുരളീ ദാസൻ (മുൻ ഹെഡ്മാസ്റ്റർ വേളം ഹയർ സെക്കൻഡറി സ്കൂൾ), പ്രമോദൻ (റിട്ട. അധ്യാപകൻ ജെ.എൻ.എം. എച്ച്.എസ്.എസ് പുതുപ്പണം വടകര). മരുമക്കൾ: ശ്രീജ, ദീപ ( പ്രധാനാധ്യാപിക ആയഞ്ചേരി ദേവീവിലാസം എൽ.പി സ്കൂൾ), ശ്രീകല. സഹോദരങ്ങൾ: പരേതരായ ഉണ്ണികൃഷ്ണൻ ഗുരുക്കൾ, ശ്രീധരൻ ഗുരുക്കൾ, രാധാകൃഷ്ണൻ ഗുരുക്കൾ, അമ്മുക്കുട്ടി അമ്മ, പാർവതി അമ്മ.