കുന്ദമംഗലം: പഴയകാല ആർ.എസ്.എസ് പ്രവർത്തകനും കോട്ടാംപറമ്പ് രാഷ്ട്രസേവ സമിതി ചാരിറ്റബിൾ ട്രസ്റ്റിയുമായ കാരന്തൂര്‍ ഇടിയെല് ഇല്ലത്ത് ഐ. വിജയരാജന്‍ മൂസത് ( 73) നിര്യാതനായി. കാരന്തൂര്‍ ഹരഹര മഹാദേവ ക്ഷേത്രത്തിന്റെ ഭാരവാഹിയായിരുന്നു. പരേതരായ ഇടിയേൽ ഇല്ലം രാമൻ മൂസതിന്റെയും പാർവതി മനയമ്മയുടെയും മകനാണ്.
ഭാര്യ: രമണി. മകള്‍: ശ്രീപ്രിയ. മരുമകന്: ഹരിനാരായണന് നീലേശ്വരം(കുവൈത്ത്). സഹോദരങ്ങള്‍: ശ്രീനിവാസന് മൂസത്, കുമാരന് മൂസത്, രവീന്ദ്രന് മൂസത്, രാമചന്ദ്രന് മൂസത്, സുമതി അന്തര്‍ജനം, പരേതരായ ശ്രീമതി ടീച്ചര്‍, കൃഷ്ണന് മൂസത്, ദിജരാജന് മൂസത്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.