തളാപ്പ്: പഴയകാല മുസ് ലിം ലീഗ് പ്രവർത്തകനും ദീർഘകാലം പ്രവാസിയുമായിരുന്ന തെക്കിബസാർ മക്കാനിക്ക് സമീപം കോറോത്ത് ഹൗസിൽ മീത്തൽ സുബൈർ ഹാജി (77) നിര്യാതനായി. പിതാവ്: പരേതനായ പള്ളിക്കണ്ടി മൊയ്തീൻ. മാതാവ്: പരേതയായ മീത്തൽ സുഹറ. ഭാര്യ: കോറോത്ത് സുഹറാബി. മക്കൾ: സൈനുദ്ദീൻ, ശഹീർ, ഷാഹിദ്, സീനത്ത്, സാജിത. മരുമക്കൾ: മുസ്തഫ, ജലീൽ, മുസമ്മിൽ, ഇസ്മത്ത്, പരേതനായ അബ്ദുൽ മജീദ്. സഹോദരങ്ങൾ: കണ്ണൂർ പഴയ ബസ്റ്റാൻഡിന് സമീപത്തെ പ്രകാശ് ഹോട്ടൽ ഉടമ മാമു, മുസമ്മിൽ ഹാജി, അബ്ദുൽ സത്താർ, ഹുസൈൻ, ശറഫുദ്ദീൻ, ഫാത്തിബി, സഹീദ, ഹസീന, സറീന.