തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റിന് സമീപം എം.കെ ഹൗസിൽ മേലെക്കണ്ടി കുനിയിൽ സുഹറ (65) നിര്യാതയായി. തലശ്ശേരി നഗരസഭ സെക്രട്ടറിയായി വിരമിച്ച വയൽപുരയിൽ അബ്ദുൽ സലാമിന്റെ ഭാര്യയാണ്. മക്കൾ: ഷമീമ, ഷമീറ, ഷമീർ, സഫൂറ, ഷബീന, ഷംസീന, ഷർജാന. മരുമക്കൾ: എ.കെ. താഹിർ, അഷ്റഫ്, ശസ്ന, ഹാഫിസ്, റിയാസ്, ഷബീൽ, ഷജീർ. സഹോദരങ്ങൾ: എം.കെ. മൊയ്തു, ഹംസ, ഷംസുദ്ദീൻ, അഷ്റഫ്, നസീർ (റീജൻസി ഫുഡ് കോർട്ട്, തലശ്ശേരി), പരേതരായ മമ്മൂട്ടി, ഹുസൈൻ, ഖാലിദ്.