പനമരം: ഒന്നര വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. നടവയൽ ചീങ്ങോട് വരിക്കാനയില് ജെറില്‍ ജോസിന്റെ ഭാര്യ അഖിലയാണ് (27) മരിച്ചത്. കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്ക് അനസ്തേഷ്യ നല്‍കിയതിലെ പിഴവിനെത്തുടര്‍ന്നാണ് യുവതി അബോധാവസ്ഥയിലായെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് കേസ് നിലവിലുണ്ട്. മക്കള്‍: ജെറോം, ജെറോണ്‍.