പഴയങ്ങാടി: ഏഴോം കണ്ണോത്തെ മാനിച്ചേരി പുതിയപുരയിൽ പവിത്രൻ (64) നിര്യാതനായി. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. മാങ്കീൽ കുഞ്ഞമ്പു, പുതിയ പുരയിൽ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ദേവി. മക്കൾ: അഖിൽ, അമൃത. സഹോദരങ്ങൾ: മണി (കൂവേരി), മാധവി (കൂവേരി).