വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടത്തിനു സമീപം ബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു. പന്തലാംപാടം ഉണ്ണിക്കാട്ടുക്കുളം രാജേഷാണ് (26) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ദേശീയപാതയിലെ സർവിസ് റോഡിലൂടെ സഹോദരനോടൊപ്പം നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പന്തലാംപാടം യൂനിറ്റ് അംഗമാണ് രാജേഷ്. അപകടത്തിൽ രാജേഷിന്റെ സഹോദരൻ രാഹുലിനും ബൈക്ക് യാത്രികരായ മൂന്നു പേർക്കും പരിക്കേറ്റിട്ടുണ്ട്. രാജേഷിന്റെ പിതാവ് രാമൻകുട്ടി. മാതാവ്: ബിന്ദു. ഭാര്യ: വിജിത. മകൾ: മിഹ. സഹോദരങ്ങൾ: രാജീവ്, രാഹുൽ. സഹോദരങ്ങൾ: രാജീവ്, രാഹുൽ. രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ഐവർമoത്തിൽ സംസ്കരിച്ചു.