ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ മാടോളിൽ സാലിയാസിലെ കോണിച്ചേരി അബ്ദുൽ റഹ്മാൻ (83) നിര്യാതനായി. പുന്നോൽ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ സജീവ സാന്നിധ്യമായിരുന്നു. പുന്നോൽ മുസ് ലിം ജമാഅത്ത് മുൻ ഭാരവാഹിയും സാമൂഹിക - രാഷ്ട്രീയ-മത രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. ജീവകാരുണ്യ പ്രവർത്തകനും പഴയകാല മുസ് ലിം ലീഗ് ഭാരവാഹിയുമായിരുന്നു.
വളരെക്കാലം തലശ്ശേരി മട്ടാമ്പ്രം മെയിൻ റോഡിലെ മുബാറക്ക് സ്റ്റോർ ജീവനക്കാരനായിരുന്നു. ഭാര്യ: പൊന്നമ്പത്ത് മാടോളിൽ ഖദീജ (പുന്നോൽ). മക്കൾ: നസീറ, നിസാർ, നൗഷാദ്, നൗഫൽ, ഫിറോസ്, ഫസീല. മരുമക്കൾ: റഹീം കാഞ്ഞായി, ഷംസു മീത്തൽ, നസറി, നംഷി, ഷർമി.