കാങ്കോൽ: ആലക്കാട്ടെ പേർക്കുളത്ത് ഇല്ലത്ത് പത്മനാഭൻ നമ്പൂതിരി (72) നിര്യാതനായി. തളിപ്പറമ്പ് വിക്രാനന്തപുരം ക്ഷേത്രം, മാന്ധാംകുന്ന് വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ ദീർഘകാലം മേൽശാന്തിയായിരുന്നു. ഭാര്യ: ഗിരിജ അന്തർജനം (മല്ലിശ്ശേരി ഇല്ലം തളിപ്പറമ്പ്). മക്കൾ: ഡോ. വിശാഖ്, ലളിത (കൈതപ്രം). മരുമക്കൾ: മംഗലം ഉണ്ണികൃഷ്ണൻ നമ്പൂതിരി (ഗൗരി വിലാസം യു.പി സ്കൂൾ താഴെ ചൊവ്വ), രശ്മി (പെരുമ്പ ഇല്ലം ചെറുതാഴം). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നമ്പൂതിരി (പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം), പരേതരായ സുബ്രഹ്മണ്യൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, സരസ്വതി അന്തർജനം.