പുൽപള്ളി: ആനപ്പാറ കരിമ്പടക്കുഴിയിൽ പരേതനായ രാരിച്ചന്റെ (പുൽപള്ളി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്തരിച്ച കെ.യു. മത്തായിയുടെ മകൻ) ഭാര്യ ലിസാമ്മ (59) നിര്യാതയായി. മുള്ളൻകൊല്ലി മാടൽ വട്ടമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ രാരിച്ചൻ (ന്യൂസിലൻഡ്), അഖില രാരിച്ചൻ (യു.കെ), അഖിൽ രാരിച്ചൻ. മരുമക്കൾ: ബിൽമി ചുമപ്പുങ്കൽ (ന്യൂസിലൻഡ്), റോബിൻ പാലാക്കുഴിയിൽ (യു.കെ), ആതിര പന്തലാങ്കൽ (മിത്ര ബഡ്സ് സ്കൂൾ മാനന്തവാടി). സഹോദരങ്ങൾ: തങ്കച്ചൻ, സിബി, പീറ്റർ.