കൂത്തുപറമ്പ്: കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ല കമ്മിറ്റിയംഗവുമായിരുന്ന മാനന്തേരി പുളിമുക്കിൽ മീത്തലെ പുരയിൽ ഒ. രതി (47) നിര്യാതയായി. പിതാവ്: പരേതനായ പുത്തലത്ത് കേളു. മാതാവ്: പരേതയായ ഓണിയൻ കല്യാണി. ഭർത്താവ്: ശിവദാസൻ (വയനാട് പടിഞ്ഞാറെത്തറ). സഹോദരങ്ങൾ: മാധവി, ജാനു, സതി, ലീല, രാജേഷ്, പരേതയായ നാണി. വെള്ളിയാഴ്ച രാവിലെ ഒമ്പത് വരെ മാനന്തേരിയിലെ വീട്ടിൽ പൊതുദർശനം. സംസ്കാരം 11 മണിയോടെ വയനാട് പടിഞ്ഞാറെത്തറയിൽ.