തോടന്നൂർ: പൊന്ന്യത്ത് മാപ്പിള യു.പി സ്കൂൾ മാനേജറും മുസ്ലിം ലീഗ് നേതാവും വില്ല്യാപ്പള്ളി പഞ്ചായത്ത് മുൻ വാർഡ് അംഗവുമായ കീഴൽ യു.പി സ്കൂളിന് സമീപം പാച്ചി പറമ്പത്ത് മാടാണിയിൽ മഹമൂദ് ഹാജി (83) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മദ്, ശംസുദ്ദീൻ (ബഹ്റൈൻ), ഫൈസൽ (കുവൈത്ത്), ജമീല, ജസീറ. മരുമക്കൾ: പി.എം. മൂസ (തോടന്നൂർ), സാജിദ് ഏരോത്ത് (നാദാപുരം), റസിയ, സമീന, ഹബീബ. സഹോദരൻ: പാച്ചി പറമ്പത്ത് കുഞ്ഞബ്ദുല്ല.