കൊയിലാണ്ടി: മേലൂർ പുളിയേരി താഴത്തയിൽ (സ്വാതി) കുട്ടികൃഷ്ണൻ നായർ (78) നിര്യാതനായി. വടകര താലൂക്ക് ഓഫിസ് സർവേയർ ആയിരുന്നു. ചാലിയത്തടത്തിൽ പരേതരായ കുഞ്ഞുണ്ടൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ശോഭന കോതേരി. മകൾ: ധന്യ. മരുമകൻ: രതീഷ് (ആർമി). സഹോദരങ്ങൾ: കാർത്യായനി അമ്മ, ദേവി അമ്മ, രാഘവൻ നായർ, പത്മാവതി അമ്മ, പാർവതി അമ്മ. സഞ്ചയനം തിങ്കളാഴ്ച.