ഗൂഡല്ലൂർ: മൂത്രമൊഴിക്കാൻ വീടിന് പുറത്തിറങ്ങിയ വയോധികനെ കാട്ടാന കൊലപ്പെടുത്തി. ദേവാല ഹട്ടിയിലെ പഴനിയെയാണ് (84) വീടിനുമുന്നിൽ ഒറ്റയാൻ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. വീടിനുപുറത്തുള്ള മൂത്രപ്പുരയിലേക്ക് പോകാനിറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുതന്നെ ഇയാൾ മരണപ്പെട്ടു. കൊലവെറിയിൽ അരിശം തീരാത്ത ആന സമീപത്ത് നിർത്തിയിട്ടിരുന്ന കാറും തകർത്തു.
മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വനപാലകരും ദേവാല പൊലീസും എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.