തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ എം. വാസു (72) നിര്യാതനായി. മാട്ടൂൽ സെൻട്രൽ സ്വദേശിയാണ്. തളിപ്പറമ്പ് നഗരസഭയിൽ സൂപ്രണ്ടായിരുന്നു. കണ്ണൂർ, പയ്യന്നൂർ നഗരസഭയിലും പ്രവർത്തിച്ചിരുന്നു. കെ.എസ്.വൈ.എഫ് മാട്ടൂൽ വില്ലേജ് കമ്മിറ്റി അംഗം, എസ്.എഫ്.ഐ കണ്ണൂർ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ശ്യാമള ഐക്കാൽ. മക്കൾ: സനീഷ് (സൗദി അറേബ്യ), സജില (മാങ്ങാട്), സഹിജ(തളിപ്പറമ്പ് നഗരസഭ). മരുമക്കൾ: അഡ്വ. മഹേഷ് (മയ്യിൽ), സനൂപ (പട്ടുവം), പരേതനായ പ്രദീപൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുളിമ്പറമ്പ് പൊതു ശ്മശാനത്തിൽ.