പാലക്കാട്: മരച്ചില്ല വെട്ടുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പുതുശ്ശേരി സെൻട്രൽ പാമ്പംപള്ളം പേട്ടക്കാട് സ്വാമിനാഥന്റെ മകൻ ശക്തിവടിവേൽ (51) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.45ഓടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ മരച്ചില്ല വെട്ടിമാറ്റുന്നതിനിടെ താഴെയുള്ള വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.