കുഴൽമന്ദം: തേങ്കുറുശ്ശി പഴതറ ശ്രീധരൻ -അംബിക ദമ്പതികളുടെ മകൻ സിബിൻ (18) കുളത്തിൽ മുങ്ങിമരിച്ചു. കൂട്ടുകാരുമൊത്ത് വിളയഞ്ചാത്തനൂർ പള്ളിക്കു മുൻവശത്തെ കുളത്തിൽ കുളിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പാലക്കാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ആനിമേഷൻ കോഴ്സിന് പഠിക്കുകയാണ് സിബിൻ. സഹോദരി: ശ്രേയ.