അഗളി: കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം അട്ടപ്പാടി മൂച്ചിക്കടവ് പാലത്തിനു താഴെ നിന്ന് കണ്ടെത്തി. കത്താളക്കണ്ടി വേലന്റെ മകൻ രങ്കസ്വാമിയുടെ (33) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായശേഷം കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അധികൃതർ പറഞ്ഞു.