കേരളശ്ശേരി: ന്യൂമോണിയ ബാധിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. കേരളശ്ശേരി മാനിയംകുന്ന് വീട്ടിൽ മുത്തുവിന്റെ മകൻ മണികണ്ഠൻ (42) ആണ് മരിച്ചത്. പനിയെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണികണ്ഠൻ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. ഭാര്യ: ധന്യ. മക്കൾ: മിനി, മിഥുൻ, മന്യ. മാതാവ്: രുഗ്മിണി.