ചെറുവത്തൂർ: ട്രെയിനിൽനിന്ന് തെറിച്ചുവീണ് മരിച്ചു. കന്യാകുമാരി സ്വദേശി ബാബുവിന്റെ മകൻ ബാസിരലാണ് (27) മരിച്ചത്. കോയമ്പത്തൂരിൽ ഡി.ഫാം വിദ്യാർഥിയാണ്. മംഗളൂരുവിലെ സുഹൃത്തിനെ കാണാനുള്ള യാത്രക്കിടെ ചന്തേര റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കാണ് ഇദ്ദേഹം തെറിച്ചുവീണ് മരിച്ചത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.