അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാണ് (38) മരിച്ചത്. സ്കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: അബ്ദുല്ല പാലോറ. മാതാവ്: ഐസൂട്ടി ചുള്ളിയാന്‍. ഭാര്യ: ഷഹാന ഷെറിന്. മക്കള്‍: മിസ്ബാഹ്, അയാന് അര്‍ഷ്.