പെരിങ്ങത്തൂർ: പുല്ലുക്കര അണിയാരം പാലിലാണ്ടി പീടികയിൽ കാരപ്പൊയിൽ കുനിയിൽ കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (75) നിര്യാതനായി. സി.പി.എം കാരപ്പൊയിൽ ബ്രാഞ്ചംഗമാണ്. പുല്ലൂക്കര മുസ്ലിം എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: സരള ദേവി (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: സിത്താര (നഴ്സറി അധ്യാപിക പാനൂർ യു.പി സ്കൂൾ), വിനീത (ലാബ് ടെക്നീഷ്യൻ തൃപ്രങ്ങോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം), സനിത (അധ്യാപിക പുല്ലൂക്കര മുസ്ലിം എൽ.പി സ്കൂൾ). മരുമക്കൾ: പ്രമോദ് പൂക്കോട് (ഇലക്ട്രീഷ്യൻ ), അനിൽ കുമാർ ചോറോട് (ജില്ല ആശുപത്രി വടകര), സന്തോഷ് (ക്ലർക്ക് രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.