കാരപ്പറമ്പ്: ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥനും കാരപ്പറമ്പിലെ പഴയകാല കോൺഗ്രസ് നേതാവുമായ സി. ദാമോദരൻ (84) പി.എം. കുട്ടി റോഡിലെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ കമല (ബി.എസ്.എൻ.എൽ). മക്കൾ: സി.ഡി. മനോജ്കുമാർ, സി.ഡി. സംഗീത, സി.ഡി. സജിത്കുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, ഷീജ, രശ്മി. സഞ്ചയനം തിങ്കളാഴ്ച.