പേരാമ്പ്ര: കായണ്ണ ഗവ. ജി.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ചെവിടൻകുളങ്ങര വാസുദേവൻ (62) നിര്യാതനായി. ഭാര്യ: ഇന്ദിര (ഹെഡ്മിസ്ട്രസ്, കൂത്താളി എ.യു.പി സ്കൂൾ) മക്കൾ: ഡോ. അനഘ, ഡോ. അനുപ്രിയ. സഹോദരങ്ങൾ: സുകുമാരൻ നായർ (മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ), രാമചന്ദ്രൻ നായർ (റിട്ട. ജില്ല ലെപ്രസി ഓഫിസർ, വയനാട്), കാർത്ത്യായനി അമ്മ.