അലനല്ലൂർ: കാര ഏറാടൻ മുഹമ്മദിന്റെ ഭാര്യ ഖദീജ (65) നിര്യാതയായി. വെട്ടത്തൂരിലെ പരേതനായ വഴങ്ങോടൻ ഹംസയുടെ മകളാണ്. മക്കൾ: ഷാജഹാൻ, യാസർ അറഫാത്ത്, ശരീഫ ഷഹർബാൻ. മരുമക്കൾ: തുടിക്കോടൻ ഷബ്ന (വെട്ടത്തൂർ), കുന്നനാത്ത് നസീമ (കരുവാരകുണ്ട്), പൂക്കിലപ്പറമ്പ് ഷാനവാസ് (ആലുവ).