പഴുവിൽ: രണ്ടു വയസ്സുകാരനെ വീടിനു സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജോയുടെ മകൻ ജെർമിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വെള്ളം നിറഞ്ഞ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ ഗേറ്റ് ആരോ തുറന്നപ്പോൾ കുട്ടി അതുവഴി പാടത്തേക്ക് ഇറങ്ങിയതാണെന്നാണ് നിഗമനം. കുട്ടിയെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങൾ: ജെയ്ഡൻ, ജോഷ്വ.