അഴീക്കോട്: കോൺഗ്രസ് നേതാവായിരുന്ന പി. രാഘവൻ (77) നിര്യാതനായി. അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി, വട്ടക്കണ്ടി ചകിരി വ്യവസായ സഹകരണ സംഘം, അഴീക്കോട് സർവിസ് സഹകരണ ബാങ്ക്, ആരോഗ്യ കണ്ണൂർ എന്നിവയുടെ പ്രസിഡന്റായിരുന്നിട്ടുണ്ട്. കേരള യോഗി സർവിസ് സൊസൈറ്റി മുൻ സംസ്ഥാന ട്രഷറർ, യോഗി മഹാസഭ പ്രവർത്തക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പൂതപ്പാറ അപ്സര പ്രിന്റേഴ്സ് ഡയറക്ടറായിരുന്നിട്ടുണ്ട്. ഭാര്യ: മഠത്തിൽ ശാരദ. മക്കൾ: സരിത (തിരുവനന്തപുരം), സജിന (കണ്ണൂർ). മരുമക്കൾ: രാജേഷ് (തിരുവനന്തപുരം), റോഷൻ (കണ്ണൂർ). സഹോദരങ്ങൾ: ബാലൻ (റിട്ട. എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി), പരേതരായ ലക്ഷ്മിക്കുട്ടി, നാരായണൻ (റിട്ട. അധ്യാപകൻ), ഗോവിന്ദൻ, കമലാക്ഷി