പയ്യന്നൂർ: കാനായി മീങ്കുഴി അണക്കെട്ടിനു സമീപം ദിയ ജയൻ (16) നിര്യാതയായി. പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നിന്നും ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനിയാണ്. പിതാവ്: കെ. ജയൻ (വെള്ളൂർ, കെ.എസ്.ആർ.ടി.സി കണ്ടക്ടർ, പയ്യന്നൂർ ഡിപ്പോ). മാതാവ്: പി. ദിവ്യ (ടീച്ചർ, കാറമേൽ മാപ്പിള സ്കൂൾ). സഹോദരി: ജിയ (ആറാംക്ലാസ് വിദ്യാർഥി, കടന്നപ്പള്ളി യു.പി സ്കൂൾ).