കുന്ദമംഗലം: പൈങ്ങോട്ടുപുറം നവനീതത്തിൽ മാക്കോലത്ത് രാധമ്മ (78) നിര്യാതയായി. പരേതരായ മാക്കോലത്ത് നാരായണൻ നായരുടെയും കാർത്യായനി അമ്മയുടെയും മകളാണ്. ഭർത്താവ്: കളങ്കൊള്ളി രാഘവൻ നായർ (റിട്ട. എസ്.എം, കോഴിക്കോട് കോർപറേഷൻ). മക്കൾ: അനിൽ കുമാർ (സി.ജി കൺസ്ട്രക്ഷൻസ്), സുനിൽ കുമാർ (മാനേജിങ് പാർട്ണർ പൾസ് ഫാർമസ്യൂട്ടിക്കൽസ്), സലിൽ കുമാർ (ഷബീർ സലിൽ അസോസിയേറ്റ്സ്). മരുമക്കൾ: ദീപ അനിൽകുമാർ (പാല), നിഷ, സുനിൽകുമാർ (കൂത്തുപറമ്പ്), മഞ്ജു സലിൽകുമാർ (തൊണ്ടയാട്). സഹോദരങ്ങൾ: ജാനകി അമ്മ, ദാക്ഷായണി അമ്മ, രവീന്ദ്രനാഥ്, വിജയ രാഘവൻ, സതീരത്നം, മുരളീധരൻ, പരേതരായ സരോജിനി അമ്മ, ബാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച.