ഉള്ള്യേരി: സി.പി.ഐ ഉള്ള്യേരി ലോക്കൽ സെക്രട്ടറി കക്കഞ്ചേരി പാപ്പിനിശ്ശേരി ടി. കിഷോർ (54) നിര്യാതനായി. സി.പി.ഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം, ലോട്ടറി തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ഷാഖിൽ, ഷാഖിന. മരുമകൻ: രതീഷ്. സഹോദരൻ: ഷാജു.