ഉള്ള്യേരി: സംസ്ഥാന പാതയിൽ കണയങ്കോട് പാലത്തിന് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർഥി മരിച്ചു. മുണ്ടോത്ത് പറാട്ടാം പറമ്പത്ത് മീത്തൽ പ്രഭീഷിന്റെ മകനും കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമായ അഭിഷേക് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കൊടുംവളവിൽ എതിരെ വരുകയായിരുന്ന തടികയറ്റിയ ലോറിയിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ അഭിഷേക് തൽക്ഷണം മരിച്ചു. മാതാവ്: അനിത. സഹോദരൻ: അഭിനവ്.