ഇരിങ്ങാലക്കുട: ടോറസ് ലോറിക്കു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്റെ സഹോദരന് മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ അന്തോണിയുടെ മകന് ഷൈജു (43) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ മാപ്രാണം ജങ്ഷനു സമീപം നിര്‍ത്തിയിട്ട ടോറസിനു പിന്നില്‍ ഷൈജുവും മക്കളും സഞ്ചരിച്ച സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ മകന് എഡ്വിന് ആന്റണി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഷൈജുവിന്റെ മാതാവ്: റോസിലി. ഭാര്യ: ആന്‍സി. മക്കള്‍: എവ്ലിന് ആന്റണി, എഡ്വിന് ആന്റണി, ഇവാന് ആന്റണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദൈവാലയത്തില്‍.